Price: ₹50.00
(as of May 13, 2024 23:03:32 UTC – Details)
ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗദീപം ആകുക എന്ന ഉദ്ദേശത്തോടെയാണു ഈ പുസ്തകം രചിച്ചിട്ടുള്ളത്. പുസ്തക രചയിതാവ് എ ടി ഇ ഏസ് പരിശീലനം നേടിയപ്പോഴും ആമസോണിൻ്റെ ഒഫിഷ്യൽ ട്രെയിനിംഗ് പാർട്ട്ണറുമായി ചേർന്ന് പരിശീലന പരിപാടികൾ നടത്തിയപ്പോഴും ലഭിച്ച അറിവുകളാണു ഈ പുസ്തക രചനയ്ക്ക് സഹായകമായത്. ഇത്തരത്തിലുള്ള ഒരു പുസ്തകം ഇതുവരെ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഒരുപാട് പെർക്ക് ഈ പുസ്തകം ഒരുപാട് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം, എന്തൊക്കെ ലൈസൻസുകൾ ആവശ്യമാണ്, എന്തൊക്കെ ചെലവുകൾ ആണ് വരുന്നത്, എങ്ങനെയാണ് ഓർഡറുകൾ ലഭിക്കുന്നത്, ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയവയൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആമസോണിൻ്റെ പോളിസികൾ മാറുന്നതനുസരിച്ച് ഇവയെല്ലാം മാറാൻ സാധ്യതയുണ്ട്. അതിനാൽ ഈ പുസ്തകത്തെ ഒരു ആധികാരിക ഗ്രന്ഥമായി കാണാൻ കഴിയില്ല. ഈ പുസ്തകം എഴുതാൻ കാരണക്കാരായ നിങ്ങൾ ഓരോരുത്തരേയും നന്ദിയോടെ സ്മരിക്കുന്നു. ആമസൊണിൻ്റെ ഒഫിഷ്യൽ ട്രെയിനിംഗ് പാർട്ട്ണറായ റിഫൈൻ നൗ-ൻ്റെ ഡയറക്റ്റർ ശ്രീ. ഹാരി പ്രേമിനും നന്ദി. ഈ പുസ്തകം ഇബുക്ക് ആയി പിഡി എഫ് രൂപത്തിൽ ആണ് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ സംരംഭക സമൂഹവും യുവജനങ്ങളും അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്നവരും എൻ്റെ ഈ ആദ്യ പുസ്തകത്തിൽ നിന്നും കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും എൻ്റെ ഈ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ASIN : B07WQWDKT6
Language : Malayalam
File size : 2716 KB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 58 pages